KeralaLatest NewsNewsIndia

രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വം: എൽ കെ അദ്വാനിയ്ക്ക് ആശംസ അറിയിച്ച് കെ സുരേന്ദ്രൻ

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നേടിയ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് സുരേന്ദ്രൻ പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയുടെ ലക്ഷ്യങ്ങൾക്കായി ജനങ്ങളെ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ വൈദഗ്ധ്യം ഏറെ പ്രചോദനകരമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാർട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ എ കെ അദ്വാനിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൽ കെ അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചത്. എൽ കെ അദ്വാനിയ്ക്ക് ഭാരതരത്ന നൽകി ആദരിക്കുന്ന കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബഹുമതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ കെ അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മാരകമാണ്. താഴേത്തട്ടിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചനിറഞ്ഞതുമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button