![](/wp-content/uploads/2020/09/kuwait-ruler-1.jpg)
കുവൈറ്റ്സിറ്റി: കുവൈറ്റിന്റെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ തെരഞ്ഞെടുത്തു.ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ തീരുമാനിച്ചത്.
Read Also : കുവൈത്ത് ഭരണാധികാരി വിടവാങ്ങി … നഷ്ടമായത് ഗള്‍ഫിലെ സമാധാനമധ്യസ്ഥനെ
83-കാരനാണ് ഷേഖ് നവാഫ്. മന്ത്രിസഭാ തീരുമാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായി അനസ് അല്‍ സാലൈയാണ് കുവൈത്ത് ടെലിവിഷനിലൂടെ അറിയിച്ചത്.
മന്ത്രിസഭയോഗത്തില്‍ ഇന്ന് അന്തരിച്ച മുന്‍ അമീര്‍ മഷഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായക്ക് അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈ 18-ന് മുന്‍ അമീര്‍ ചികില്‍സാര്‍ത്ഥം അമേരിക്കയില്‍ പോയപ്പോള്‍ തന്നെ കിരീടാവകാശിയായ ഷേഖ് നവാഫിന് അമീറിന്റെ സു്രപധാനമായ ചില അധികാരങ്ങള്‍ കൈമാറിയിരുന്നു.
Post Your Comments