Latest NewsIndiaNews

എൻഡിഎ എന്നത് പേരിന് മാത്രമാത്രം, മുന്നണി യോഗം പോലും വിളിക്കാറില്ല; പരസ്യ പരാമർശവുമായി ശിരോമണി അകാലിദൾ

എന്നാൽ രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ഇന്ത്യാഗേറ്റ് പരിസരത്തും ബില്ലിനെതിരെ പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ട്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎയ്ക്കുമെതിരെ വിമർശനങ്ങളുമായി ശിരോമണി അകാലിദൾ. എൻഡിഎ എന്നത് പേരിന് മാത്രമാണെന്നും മുന്നണി യോഗം പോലും വിളിക്കാറില്ലെന്നും അകാലിദൾ പാർട്ടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു. കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും ആശങ്കകളും അറിയിച്ചിരുന്നു. എന്നാൽ മാറ്റങ്ങൾ കൂടാതെ ബിൽ പാസാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിയെന്ന നിലയിൽ യാതൊരു ചർച്ചകളും ആലോചനകളും നടക്കുന്നില്ല.

കാർഷിക ബില്ലിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ മുന്നണി വിട്ടത്. എൻഡിഎ രൂപീകരിച്ച കാലം മുതൽ ഒപ്പമുള്ള പാർട്ടിയായ ശിരോമണി അകാലിദൾ കാർഷിക ബില്ലുകളിൽ തെറ്റി പുറത്തുപോയത് മുന്നണിക്ക് ക്ഷീണമായിട്ടുണ്ട്. ഒക്ടോബർ 1ന്കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധ റാലി നടത്താനും അകാലിദൾ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ഇന്ത്യാഗേറ്റ് പരിസരത്തും ബില്ലിനെതിരെ പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ട്. അതേ സമയം കാർഷിക പരിഷ്കരണ നിയമഭേദഗതികൾക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച രാജ്ഭവനുകളിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തി ഗവർണർമാർക്ക് നിവേദനം നൽകും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Read Also: കാർഷിക ബിൽ; പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കും: അമരീന്ദര്‍സിങ്

ഇന്നലെ ( സെപ്തംബർ-27ന് ) കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ബില്ലുകൾ നിയമമായി. നിയമഭേദഗതി ചോദ്യം ചെയ്ത് പ്രതിപക്ഷ സംസ്ഥാന സർക്കാരുകളുടെ ഹർജികൾ ഇനി സുപ്രീംകോടതിയിൽ എത്തും. കോൺഗ്രസ് എം പി ടി എൻ പ്രതാപൻ ഇന്ന് ഹർജി നൽകും. കർഷക പ്രക്ഷോഭങ്ങൾ ഇനി കൂടുതൽ ശക്തമാകും. ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കാനിടയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button