Latest NewsIndiaNews

കാർഷിക ബിൽ; പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കും: അമരീന്ദര്‍സിങ്

ചണ്ഡിഗഡ്: വിവാദ കാർഷിക ബിൽ രാജ്യത്ത് പ്രതിഷേധ ചൂടിൽ നിൽക്കുമ്പോൾ കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കാർഷിക ബിൽ നടപ്പിലാകുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബില്ലിനെതിരെ തിങ്കളാഴ്ച്ച എസ്.ബി.എസ് നഗറില്‍ ധര്‍ണയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ബില്ലില്‍ പുതിയ തീരുമാനമെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ വിശ്വാത്തിലെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘ കര്‍ഷകരും മറ്റു തൽപര കക്ഷികളും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെകൂടി വിശ്വാസത്തിലെടുക്കണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തന്നെ കര്‍ഷകരില്‍ നിന്ന് വിളകള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.

Read Also: അയോധ്യ കേസ്: വിധി 30 ന്; ക​ര്‍​ശ​ന ജാ​ഗ്ര​ത നി​ര്‍​ദേ​ശം

പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച്‌ പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും കാർഷിക ബില്ലുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായും കാര്‍ഷിക വിദഗ്ധരുമായും സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നുണ്ട്’ എന്ന് അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button