COVID 19NattuvarthaCricketLatest NewsNewsSports

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി മേയർ

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ , നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.

Read Also : കോട്രാൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിൽ അഞ്ചു സിക്സ് ; തിവാട്ടിയ വെടിക്കെട്ടിന്റെ വീഡിയോ കാണാം 

ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയര്‍ പറഞ്ഞു. വീട്ടില്‍ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുള്‍പ്പടെയുള്ള നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളില്‍ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button