ഷാര്‍ജ: സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, രാഹുല്‍ തിവാട്ടിയ, വെടിക്കെട്ടില്‍ പഞ്ചാബിനുമേല്‍ അവിശ്വസനായ വിജയം നേടി രാജസ്ഥാന്‍. ആ ഐപിഎല്ലില്‍ ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണികളെ കാത്തിരുന്നത്. നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം. കളിയുടെ അവസാന ഓവറുകളില്‍ പഞ്ചാബ് ബോളര്‍മാര്‍ ഏറിഞ്ഞ പന്തുകള്‍ നിലംതൊടാതെ പറക്കുകയായിരുന്നു. മൂന്ന് പന്ത് ശേഷിക്കെയാണ് വന്‍ വിജയലക്ഷ്യം മറികടന്നത്. സ്‌കോര്‍- കിംഗ്സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3)
മായങ്ക് അഗര്‍വാള്‍- കെ എല്‍ രാഹുല്‍ വെടിക്കെട്ടിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒന്‍പത് ഓവറില്‍ കിംഗ്സ് ഇലവന്‍ 100 പിന്നിട്ടു. ഇരുവരും ഒന്നാം വിക്കറ്റില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. മായങ്ക് 50 പന്തില്‍ 106 റണ്‍സും മായങ്ക് 26 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 50 പന്തില്‍ 106 റണ്‍സും. ടോം കറന്റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. കെ എല്‍ രാഹുല്‍ 54 പന്തില്‍ 69 റണ്‍സ് നേടി. എന്നാല്‍ അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്സ്വെല്ലും(9 പന്തില്‍ 13*) നിക്കോളസ് പുരാനും(8 പന്തില്‍ 25*) ചേര്‍ന്ന് പഞ്ചാബിനെ 224 എന്ന വമ്പന്‍ സ്‌കോറിലെത്തിച്ചു. രാജസ്ഥാനായി അങ്കിത് രജ്പുതും ടോം കറനുമാണ് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്ട്‌ലറുടെ വിക്കറ്റ് നഷ്ടമായി. എഴ് പന്തില്‍ നാല് റണ്‍സുമായി കോട്രലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന സഞ്ജുവും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് കളി തിരിച്ചുകൊണ്ടുവന്നു. ഒന്‍പതാം ഓവറില്‍ സ്മിത്ത്(27 പന്തില്‍ 50) മടങ്ങുമ്പോള്‍ രാജസ്ഥാന്‍ 100 പിന്നിട്ടിരുന്നു. പിന്നീട് സഞ്ജുവിന്റെ ഊഴമായിരുന്നു. 27 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി. 16-ാം ഓവര്‍ എറിയാനെത്തിയ മാക്സ്വെല്ലിനെതിരെ മൂന്ന് സിക്സടക്കം 21 റണ്‍സ്. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഷമിയുടെ സ്ലേ ബൗണ്‍സറില്‍ ബാറ്റുവെച്ച സഞ്ജു 42 പന്തില്‍ നാല് ഫോറും ഏഴ് സിക്സും സഹിതം 85 റണ്‍സുമായി രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി.
സഞ്ജു പുറത്തായതോടെ വിജയമുറപ്പിച്ചിരുന്ന പഞ്ചാബിന്റെ ഉറക്കം കെടുത്തുന്ന പ്രകടനമാണ് തിവാട്ടിയ കാഴ്ചവച്ചത്. 18-ാം ഓവറില്‍ കോട്രലിനെതിരെ അഞ്ച് സിക്സ് സഹിതം 30 റണ്‍സ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഷമിക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ പഞ്ചാബ് ഒന്ന് ആശ്വസിച്ചു. 31 പന്തില്‍ നേടിയത് 53 റണ്‍സുമായാണ് തിവാട്ടിയ മടങ്ങിയത്. തൊട്ട് പിന്നാലെ ഉത്തപ്പ ഒന്‍പത് റണ്‍സുമായി മടങ്ങി. എന്നാല്‍ അടുത്തടുത്ത രണ്ട് പന്തുകളും ആര്‍ച്ചര്‍ ഗാലറിയിലെത്തിച്ചു. 3 പന്തില്‍ 13 റണ്‍സ്. ഒടുവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ രാജകീയമായി രാജസ്ഥാന് 4 വിക്കറ്റ് വിജയം
Post Your Comments