ചെന്നൈ : ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ പ്രതിഭയാണ് വിട പറഞ്ഞ എസ്പി ബാലസുബ്രമണ്യം. 16 ഇന്ത്യന്‍ ഭാഷകളിലായി 40000ലധികം ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. കൂടുതലും തമിഴ്, തെലുങ്ക്, കന്നഡ, തുളു, ആസാമി, പഞ്ചാബി ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്.
കൂടാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയധികം ഗാനമേളകള്‍ നടത്തിയ ഗായകനും വേറെ ഉണ്ടാകില്ല. മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യന്‍ പര്യായമാണ് ഇന്ന് വിടവാങ്ങിയ എസ്.പി.ബാലസുബ്രഹ്മണ്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസയിതിയില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം ഇന്ന് രാത്രിയോടെ താമരപ്പാക്കത്തെ ഫാം ഹൗസില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ.
Post Your Comments