വിടവാങ്ങിയത് സംഗീത ലോകത്തെ നിത്യ വസന്തമായ ഗായകനെന്ന് ആരാധകരും സംഗീത ലോകവും ഒരുപോലെ പറയുന്നു, പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം എസ്പിബിയെ ആദരിച്ചിരുന്നു. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പ്രിയഗായകൻ എസ്പിബി.
എസ്പിബി എന്ന അതുല്യ ഗായകന്റെ വിടവാങ്ങൽ സാംസ്കാരിക മേഖലക്ക് തീരാനഷ്ടമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും . തകർന്നു പോയെന്നാണ് എആർ റഹ്മാൻ കുറിച്ചിരിക്കുന്നത്.
എത്രയോ വർഷങ്ങളായി രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നുഎസ്പിബി, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് പാടിയിട്ടുള്ളത്. ഗായകന്റെ മരണത്തിൽ സഹപ്രവർത്തകരും , രാഷ്ട്രീയ പ്രവർത്തകരും , സിനിമാ രംഗത്തു നിന്നുള്ളവരുമടക്കം അനേകരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്.
Post Your Comments