Latest NewsNewsIndia

പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരം

ചെന്നൈ: പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച എസ്പിബിയെ ഈ മാസം അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില : മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

‘അച്ഛന്റെ സ്ഥിതിയില്‍ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. വെന്റിലേറ്ററില്‍ നിന്നും അദ്ദേഹത്തെ മാറ്റിയെന്നു ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊന്നും ശരിയല്ല. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാകണം’ മകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button