ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മകന്‍ ചരണ്‍. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ‘സ്ഥിരത’ തുടരുന്നതായി മകന്‍ എസ്.പി. ചരണ്‍. തുടര്‍ച്ചയായി നാലു ദിവസമായി പുരോഗതിയുണ്ടെന്നും വിഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞു.
Read Also : വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
പിതാവിനായി പ്രാര്‍ഥിക്കുന്ന ലോകമെങ്ങുമുള്ള ആരാധര്‍ക്കു നന്ദിയും അദ്ദേഹം അറിയിച്ചു. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കില്‍ തിങ്കളാഴ്ചയോടെ ശുഭവാര്‍ത്ത പുറത്തുവിടാനാകും – അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 5നാണ് കോവിഡ് ബാധിച്ചതായി എസ്പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പിന്നീട് ആരോഗ്യനില മോശമായപ്പോള്‍ ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments