Latest NewsKeralaIndia

ഒൻപതു മണിക്കൂറിനു ശേഷം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെ മടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍.ഐ.എയുടെ കൊച്ചി ഓഫിസില്‍ സ്വര്‍ണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനൊപ്പമാണ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തത്​. ഒമ്പത്​ മണിക്കൂറാണ്​ ചോദ്യം ചെയ്യല്‍ നീണ്ടത്​. ഇത്​ മൂന്നാം തവണയാണ്​ എന്‍.ഐ.എ ശിവശങ്കറി​നെ ചോദ്യം ചെയ്യുന്നത്​​.

എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും കസ്​റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്​തിരുന്നു. സ്വര്‍ണക്കടത്ത്​ കേസില്‍ സ്വപ്​ന സുരേഷും സംഘവും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.ഐ വീണ്ടെടുത്തിരുന്നു. ഇതി​ന്റെ അടിസ്ഥാനത്തിലാണ്​ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്​തതെന്നാണ്​ സൂചന. ചോദ്യം ചെയ്യലിന്​ ശേഷം കൊച്ചിയില്‍ നിന്ന്​ ​​ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക്​ മടങ്ങി.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കര്‍ എന്‍ഐഎയുടെ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടു പിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു. നേരത്തെ മൂന്നു ദിവസങ്ങളിലായി രണ്ടു തവണ ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല.

തന്റെ പോളോ കാറിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ വഴിയാണ് മുഖ്യമന്ത്രിയുടെ​ ഓഫിസില്‍ സ്വാധീനമുണ്ടാക്കിയതെന്ന്​ സ്വപ്ന മൊഴി നല്‍കിയിരുന്നു. ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് ശിവശങ്കറാണ്.

read also: ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ദുബായില്‍ ഒന്നിച്ചു താമസിപ്പിച്ചു , ഒടുവിൽ യുവതി പ്രസവിച്ചു കഴിഞ്ഞപ്പോൾ നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു, ചെങ്ങന്നൂർ സ്വദേശി നാടകീയമായി അറസ്റ്റിൽ

ഇക്കാര്യത്തില്‍ ശിവശങ്കര്‍ തന്‍റെ അഭ്യുദയകാംക്ഷിയാണെന്നാണ് സ്വപ്ന വ്യക്തമാക്കിയത്. സ്വപ്ന സുരേഷ് ശിവശങ്കറുമായി നടത്തിയ വാട്‌സാപ്, ടെലളാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് തിരിച്ചെടുത്ത അന്വേഷണ സംഘം ഇതില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

ഇതിനു പുറമേ സ്വപ്നയുടെയും ഒന്നാം പ്രതി സന്ദീപ് നായരുടെയും ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമായി രണ്ട് ജിബിയോളം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.മൂന്നു പേരുടെയും മൊഴികള്‍ കൂടി പരിശോധിച്ച അന്വേഷണ സംഘം ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button