
മുംബൈ; അടുത്തിടെ നടന്ന ഭിവണ്ടി കെട്ടിട ദുരന്തത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ശിവസേന എംപി സഞ്ജയ് റൗട്ട്, ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബിഎംസി) എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണൗട്ട്. പാകിസ്ഥാൻ സ്പോൺസർ ചെയ്ത പുൽവാമ ഭീകരാക്രമണത്തിൽ പോലും ഭിവണ്ടിയിൽ നഷ്ടമായ ജീവനുകളോളം നഷ്ടമായിട്ടില്ലെന്ന് കങ്കണ രൂക്ഷമായി വിമർശിച്ചു.
ധൃതി പിടിച്ച് മുംബൈയിലെ തന്റെ വീട് അനധികൃതമായി പൊളിക്കുന്നതിനുപകരം അവിടുള്ള കെട്ടിടങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് കങ്കണ പറഞ്ഞു.
കൂടാതെ ഇനിയങ്ങോട്ട് മുംബൈയ്ക്ക് എന്ത് സംഭവിക്കുമെന്ന് നി ദൈവത്തിന് മാത്രമേ അറിയാൻ സാധിക്കുകയുള്ളു എന്നും കങ്കണ ട്വീറ്റ് ചെയ്തു. ഭിവണ്ടി ധമാൻകർ നാക്കയിലെ നാർപോളി പട്ടേൽ കോംപൗണ്ടിൽ പുലർച്ചയോടെയാണ് 41 പേരുടെ മരണത്തിനു കാരണമായ ദുരന്തം സംഭവിച്ചത്.
Post Your Comments