ന്യൂദല്‍ഹി : പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് പ്രകോപനപരമായ പ്രസംഗം നടത്തിയതിന് സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെതിരെ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. ബൃന്ദ കാരാട്ടിന്റെ പ്രകോപനമായ പ്രസംഗം കലാപത്തിലേക്ക് വഴിവെച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇത് കോടതിയില്‍ സമര്‍പ്പിച്ചു.
ബൃന്ദ കാരാട്ടിനൊപ്പം കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ് എന്നിവര്‍ക്കെതിരേയും ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കിയിട്ടുണ്ട്. കലാപത്തില്‍ പങ്കാളിയായ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പോലീസ് സംരക്ഷണയില്‍ കഴിയുന്ന സാക്ഷി എന്നിവര്‍ നല്‍കിയ മൊഴിയില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ വ്യാപക പ്രചാരണം നടത്തി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments