Latest NewsNewsIndia

മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക കേന്ദ്രങ്ങള്‍ ഇരട്ടിയാക്കി: റിപ്പോര്‍ട്ട്

ലഡാക് : 2017ലെ ഡോക്ലാം സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ട്. ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം പുതുതായി നാല് ഹെലിപോര്‍ട്ടുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്ഫോര്‍ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിനാല്‍ ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കാണുന്ന ചൈനീസ് സൈനിക പ്രവര്‍ത്തനം ഒരു ദീര്‍ഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നാണ് സൂചന.മൂന്ന് വ്യോമത്താവളങ്ങള്‍, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകള്‍, അഞ്ച് ഹെലിപോര്‍ട്ടുകള്‍ എന്നിവയാണ് ചൈന മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി നിര്‍മിച്ചത്. ഇതില്‍ നാല് ഹെലിപോര്‍ട്ടുകളുടെ പ്രവര്‍ത്തനം ലഡാക്ക് പ്രതിസന്ധിക്ക് ശേഷം മാത്രമാണ് ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button