വടക്കാഞ്ചേരി: കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ വാദ്യകലാകാരന്‍ തിച്ചൂര്‍ മോഹനനെ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആദരിച്ചു. ഇടയ്ക്ക കലാകാരനായ തിച്ചൂർ മോഹനനെ അദ്ധേഹത്തിന്റെ തിച്ചൂർ അയ്യപ്പങ്കാവിനു സമീപമുള്ള വസതിയിൽ നടന്ന ചടങ്ങിൽ വച്ചാണ് കുമ്മനം രാജശേഖരന്‍ ആദരിച്ചത്.
Read also: 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരന്‍ അറസ്റ്റിൽ
കഥകളി ആചാര്യനായ മഹാനായ കാവുങ്കൽ പണിക്കർ തുടങ്ങി നിയവധികലാകാരന്മാർക്ക് ജന്മനൽകിയ കലാഗ്രാമമാണ് തിച്ചൂർ. ഈ അവാർഡിലൂടെ ആ നാടും അവിടുത്തെ കലാകാരന്മാരും സഹൃദയരും ഒന്നുകൂടെ അംഗീകരിക്കപെട്ടിരിക്കുന്നതായി കുമ്മനം അഭിപ്രായപ്പെട്ടു.
ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം മോഹനൻ വരവൂർ , പഞ്ചായത്ത് അംഗം ബിന്ദു ഉണ്ണിക്കൃഷ്ണൻ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷിപൽപ്പു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post Your Comments