തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യമാണെന്ന് മുൻ മിസോറാം ഗവർണറും എൻഡിഎ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എൽഡിഎഫ്- യുഡിഎഫ് ധാരണ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വർഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. നേമം മണ്ഡലത്തിലും ബിജെപിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ട്. നേമത്ത് സംഘർഷം ഒഴിവാക്കി മുന്നോട്ട് പോകാനായിരുന്നു ബിജെപി ശ്രമിച്ചത്. ഒരിക്കലും വർഗീയത പ്രകടിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളോട് അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്നാം ഘട്ട പോളിംഗിനായി ബംഗാളും അസമും
Post Your Comments