
നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം കൊണ്ട് കളം പിടിക്കുകയാണ് ബി.ജെ.പി. നേമത്ത് കുമ്മനം രാജശേഖരനും, പാലക്കാട് ഇ. ശ്രീധരനും പ്രചാരണത്തിൽ ഇരു മുന്നണികളേക്കാളും വവളരെയധികം മുന്നിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ബി.ജെ.പിയുടെ നിരവധി ദേശീയ നേതാക്കള്‍ സംസ്ഥാനത്തെത്തും. ആദ്യ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30-ന് കേരളത്തിലെത്തും. സംസ്ഥാനത്ത് രണ്ട് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരും കേരളത്തിലെത്തും. ഈ മാസം 30നും ഏപ്രില്‍ 2നുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ നടക്കും. അമിത്ഷാ മൂന്ന് റാലികളില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
Post Your Comments