Latest NewsKeralaNews

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമവും ക്ഷേത്ര ഭരണാവകാശ വിളംബരവും നടത്തും; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമവും, ക്ഷേത്ര ഭരണാവകാശ വിളംബരവും നടപ്പാക്കുമെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എന്‍.ഡി.എ ഉറപ്പ് നല്‍കുന്നുവെന്ന് കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഭൂരഹിതര്‍ക്കും, പാവപ്പെട്ടവര്‍ക്കും, പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കും കിടക്കാന്‍ വീടും കൃഷിചെയ്യാന്‍ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തില്‍ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമാവും അത്’ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

‘ശബരിമല വിഷയത്തില്‍ വികാരാവേശം കൊണ്ട് ജനം തെരുവിലിറങ്ങി. ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയം’ കുമ്മനം രാജശേഖരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button