ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2,120 പാകിസ്ഥാൻ പൗരന്മാർക്കും 188 അഫ്ഗാനിസ്ഥാൻ പൗരന്മാർക്കും 99 ബംഗ്ലാദേശ് പൗരന്മാർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചതായി സർക്കാർ അറിയിച്ചു. രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം അറിയിച്ചത്.
Read also: മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി
2015 നും 2019 നും ഇടയിൽ 56 രാജ്യങ്ങളിൽ നിന്നുള്ള 18,855 പേർക്ക് ഇന്ത്യ പൗരത്വം നൽകി. 15,012 ബംഗ്ലാദേശ്, 2,668 പാകിസ്ഥാൻ, 109 ശ്രീലങ്കൻ, 665 അഫ്ഗാൻ, 105 അമേരിക്കൻ, 40 നേപ്പാളി, 40 യുകെ, 23 കെനിയ, 21 മലേഷ്യ, 18 കാനഡ, 18 സിംഗപ്പൂർ എന്നിങ്ങനെയാണ് അഞ്ചുകൊല്ലത്തിനിടയിൽ ഇന്ത്യ പൗരത്വം നൽകിയവരുടെ കണക്ക്.
ഇന്തോ-ബംഗ്ലാദേശ് അതിർത്തി കരാർ ഒപ്പിട്ട ശേഷം 14,864 ബംഗ്ലാദേശ് പൗരന്മാർക്ക് 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7 പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ 21,000 ത്തിലധികം വിദേശികൾ ഇന്ത്യൻ പൗരത്വം നേടിയതായും നിത്യാനന്ദ് റായ് അറിയിച്ചു.
Post Your Comments