മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചത് അക്ഷയ് കുമാർ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് ‘മനസും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി’ എന്ന് തരാം സോഷ്യൽ മീഡിയയിൽ കുറിച്ചു.
നേരത്തെ, കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ അക്ഷയ് കുമാര്‍ ഏറെ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ദേശസ്നേഹം ചോദ്യം ചെയ്യുന്ന തരത്തില്‍ വിമര്‍ശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയാണ് തന്റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും അക്ഷയ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പൗരത്വം സ്വന്തമാക്കാൻ താരം ഏറെ നാളായി ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. 2019ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി നടന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം നടപടികള്‍ നീണ്ടു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന സൂചന നല്‍കി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
നാട്ടില്‍ സിനിമകളൊന്നും വിജയിക്കാതെ വന്നപ്പോഴാണ് കാനഡയില്‍ ഉണ്ടായിരുന്ന സുഹൃത്ത് തന്നെ അങ്ങോട്ടേക്ക് ക്ഷണിച്ചതെന്നും പൗരത്വം നേടിയതെന്നും അക്ഷയ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ പൗരത്വം ഇല്ലാത്തതിൻ്റെ പേപരിൽ അക്ഷയ് കുമാറിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. `ഇതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ സിനിമകളേയും വിമർശകർ ലക്ഷ്യം വച്ചിരുന്നു.
Post Your Comments