ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വന്‍ സാമ്പത്തിക തട്ടിപ്പിന് ശേഷം രാജ്യം വിട്ട മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ വേണ്ടിയുള്ളതാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.
പാസ്പോര്‍ട്ടിനൊപ്പം 177 ഡോളറും ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മെഹുല്‍ ചോക്സിക്ക് ആന്റിഗ്വയിലേയും ബര്‍ബൂഡയിലേയും പൗരത്വം ലഭിക്കുന്നത്. ഇരട്ട പൗരത്വം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചോക്സിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ മെഹുല്‍ ചോക്സി തയാറാകുന്നത
Post Your Comments