Latest NewsNewsIndia

ഇന്ത്യന്‍ പൗരത്വം: അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വർഷം ഡിസംബര്‍ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്ഥാനില്‍ നിന്നുള്ള 7306 അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനായി അവശേഷിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌ റായ് പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. ചൈനയില്‍ നിന്ന് 10 അപേക്ഷകള്‍ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വത്തിനായി 10,635 അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളതെന്നും ഇതില്‍ ഏകദേശം 70 ശതമാനത്തോളവും (7306) പാകിസ്ഥാനികളാണെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ (1152), ശ്രീലങ്ക (223), അമേരിക്ക (223), നേപ്പാള്‍ (189), ബംഗ്ലാദേശ് (161) എന്നിങ്ങനെയാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളെന്നും മന്ത്രി പറഞ്ഞു.

ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ല : യുവതി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള 3117 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button