Latest NewsNewsIndia

20 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കി സര്‍ക്കാര്‍

രാജസ്ഥാന്‍: 20 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്‍കി. രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുന്‍പാണ് പൗരത്വം നല്‍കിയത്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കര്‍പുര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെത്തിയ രേഖാ ബേജ്വാനി, സോനം കുമാരി, മുസ്‌കാന്‍, സന്ദീപ് കുമാര്‍, സുദാമന്‍ എന്നിവര്‍ക്കാണ് വെള്ളിയാഴ്ച ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഡിസംബര്‍ 30ന് പാകിസ്താനില്‍ നിന്നെത്തിയ എട്ടുപേര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. ആറു വര്‍ഷത്തിനിടെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button