കൊച്ചി : നയതന്ത്ര ചാനല്‍ വഴി ഖുറാന്‍ കൊണ്ടുവന്ന സംഭവം , വാഹനം ഉടമയേയും ഡ്രൈവറേയും വിശദമായി ചോദ്യം ചെയ്ത് കസ്റ്റംസ്. മന്ത്രി. കെ.ടി.ജലീലിന്റെ ഇടപെടലുകളില്‍ ദുരൂഹത. ഖുര്‍ആന്‍ കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മതഗ്രന്ഥം എയര്‍ കാര്‍ഗോയില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവര്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഖുര്‍ആന്‍ ആണെന്ന് അറിയാതെതാണ് കൊണ്ടുപോയതെന്ന് വാഹനമുടമ പറഞ്ഞു. അതേസമയം മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടലുകള്‍ ദുരൂഹതയുളവാക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി
Read Also : വൈറ്റ്ഹൗസിലേക്ക് മാരക വിഷം കലർന്ന കത്ത് അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ
സംഭവത്തില്‍ കോണ്‍സുലല്‍ ജനറലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിയടക്കം ലഭിച്ചാല്‍ മാത്രമെ തുടര്‍ നടപടി സാധ്യമാകുകയുള്ളൂ. അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും. ആദായ നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments