Latest NewsKeralaNews

‘ഖുറാൻ മറ്റു മതക്കാർക്ക് പഠിപ്പിച്ച് കൊടുക്കാൻ പാടില്ല’: ഒന്നാം സ്ഥാനം നേടിയ പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ

നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന ഖുർആൻ പാരായണ മൽസരത്തിൽ ‘എ’ ഗ്രേഡോടെ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് പാർവതിയാണ്. പെൺകുട്ടിയെ അഭിനന്ദിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ രംഗത്തെത്തിയിരിക്കുന്നു.

‘സബ്ജില്ലാ കലോത്സവത്തിൽ പാർവതി എന്ന യുവതി ഖുറാൻ ഓതി മനംകവർന്നു എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .ആ വീഡിയോ വെച്ച് ഒരുപാട് പേർ സന്തോഷം പ്രകടിപ്പിക്കുന്നതും കണ്ടു.ആ വീഡിയോ നിങ്ങൾക്ക് ഒന്ന് കാണാം, അതിന്റെ ഇസ്ലാമിക വിധി എന്താണെന്ന് നിങ്ങൾക്ക് കേൾക്കാം. മുസ്ലീങ്ങൾ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന ഖുറാൻ മറ്റു മതക്കാർക്ക് കൊടുക്കാൻ പാടില്ല. അത് നിഷിദ്ധമാണ്, ഹറാമാണ്. ഖുർആൻ പഠിപ്പിച്ചു കൊടുക്കലും ഹറാമാണ്. മുസ്‌ലിംകളോടും ശത്രുത വയ്ക്കുന്ന മറ്റു മതക്കാർ ആണെങ്കിൽ അവർക്ക് ഖുറാൻ പഠിപ്പിച്ചു കൊടുക്കാൻ ഹറാമാണ്. മുസ്ലിങ്ങളോട് ശത്രുത ഒന്നും വെക്കുന്നവർ അല്ല മറ്റു മതസ്ഥർ പ്രത്യേക താൽപര്യത്തോടും ഇസ്ലാം മതത്തെ പഠിക്കാനും അതുപോലെ ഇസ്ലാം മതം സ്വീകരിക്കുക എന്ന വലിയ പ്രത്യാശ പുറപ്പെടുന്നത് കൊണ്ടുവരികയാണെങ്കിൽ മാത്രം ഖുർആൻ പഠിപ്പിച്ചു കൊടുക്കാം. അല്ലെങ്കിൽ നിഷിദ്ധമാണ്, ഹറാമാണ്’, എന്നാണ് മതപണ്ഡിതൻ പറയുന്നത്.

മത പണ്ഡിതന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടിയെ വിമർശിച്ചുകൊണ്ട് വീഡിയോ ചെയ്ത പണ്ഡിതനെതീരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. അറബി ഉച്ഛാരണം പെട്ടന്ന് വഴങ്ങുന്ന ഒന്നല്ലെന്നും മദ്രസ്സാ പഠനം നടത്താത്ത മുസ്ലിം കുട്ടികൾക്ക് പോലും ഖുർആൻ പാരായണം ചെയ്യാൻ അറിയില്ല എന്നിരിക്കെ നാലാം ക്ലാസ്സുകാരി പാർവതി കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ ഉച്ഛാരണ ശുദ്ധിയോടെ ഖുർആൻ ഓതുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നായിരുന്നു മുൻ മന്ത്രി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button