കാസര്‍ഗോട് : വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍ഗോട് സ്വദേശിയായ എരിഞ്ഞിപ്പുഴ മുസ്തഫയാണ് ബൈബിൾ കത്തിച്ചത്.
read also: ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നു മനസുവെച്ചാല്‍ ബുദ്ധിയുള്ള കുഞ്ഞുങ്ങളുണ്ടാവും
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞാണ് മുസ്തഫ ബൈബിള്‍ കത്തിച്ചത്. മേശപ്പുറത്ത് വച്ച ബൈബിൾ വെളിച്ചെണ്ണ ഒഴിച്ച് കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്‌ത്തി വച്ച് കത്തിക്കുകയായിരുന്നു. ഈ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് ബേഡകം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്
കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാതായി പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലും ഇയാൾ ആണ് പ്രതിയെന്നാണ് സൂചന.
Post Your Comments