റിയാദ്: സ്വീഡനിലെ ഖുർആൻ കത്തിക്കലിനെ ശക്തമായി അപലപിച്ച് ഖത്തറും സൗദി അറേബ്യയും. തീവ്ര വലതുപക്ഷ സംഘങ്ങളാണ് ഖുൻആൻ കത്തിച്ച് ക്യാപെയ്ൻ നടത്തിയത്. ഖുർആൻ നിന്ദയെയും രാജ്യത്തെ തീവ്രവാദികൾ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന പ്രകോപനങ്ങളെയും ശക്തമായ അപലപിക്കുന്നെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരസ്പരം സഹിഷ്ണുതയോടെയും സഹവർത്തിത്വത്തോടെയും കഴിയേണ്ടതിന്റെ ആവശ്യകതയെ സൗദി ഉയർത്തിക്കാട്ടി.
Read Also: ‘കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്, ഇനി എനിക്ക് കാണണ്ട’: കണ്ണീരോടെ ജോയ്സ്നയുടെ പിതാവ്
അതേസമയം, വിശ്വാസം, മതം, വംശം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളെയും ഖത്തർ തള്ളിക്കളഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ലക്ഷ്യമിടുന്ന വ്യവസ്ഥാപിതമായ ആഹ്വാനങ്ങൾ തുടരുന്നതിലൂടെ ഇത്തരം വിദ്വേഷ പ്രവൃത്തികൾ അപകടകരമായി വളർന്നെന്നും ഖത്തർ വ്യക്തമാക്കി. വിദ്വേഷം, വിവേചനം, അക്രമം എന്നിവ ഉപേക്ഷിക്കാനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും മതവിശ്വാസവും അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്രവും തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളിൽ പരിഹാരം കാണാനും ഖത്തർ സമൂഹത്തോട് ആവശ്യപ്പെട്ടു.
Post Your Comments