വടക്കാഞ്ചേരി: കച്ചവടലഭത്തിനായി പ്രക്തിയെ ചുഷണം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയുടെ തകർച്ചയ്ക്കും കരണമായിട്ടുണ്ടെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ഭാവി തലമുറയ്ക്ക് കരുതലൊരുക്കാൻ വലിയ ഇടപെടലുകൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഓ ബി സി മോർച്ചയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ആയുഷ്മാൻ ഭാരത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരി കേരള വർമ്മ വായനശാലഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ നിർണ്ണയ ക്യാമ്പിന്റെ ഭാഗമായി ബൈപാസ് സർജറി. ഹൃദയം മാറ്റിവെക്കൽ, കീ ഹോൾ സർജറി, കാൽമുട്ട് മാറ്റിവെയ്ക്കൽ, ഡയാലിസിസ്, കിഡ്‌നി മാറ്റി വയ്ക്കൽ എന്നിവ സൗജന്യമായാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച മാർഗരേഖ ഡോ: കുൽദീപ് അവതരിപ്പിച്ചു.
ബിജെപി മുൻസിപ്പൽ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി.ഒബിസി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഋഷി പൽപ്പു മുഖ്യ പ്രഭാഷണം നടത്തി. കാർഡിയോളജിസ്റ്റ് ഡോ: കുൽദീപ്., ബിജെപി ജില്ലാ കമ്മറ്റിയംഗം അഡ്വ: ഗിരിജൻ, കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട്, അഡ്വ: ഹരി കിരൺ, കെവി ശാന്തൻ തുടങ്ങിയവർ സംസാരിച്ചു.
Post Your Comments