Latest NewsIndiaNews

കൊടുംക്രൂരത : കുട്ടി ആണാണോ എന്നറിയാന്‍ ഏഴ്​ മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച്‌ ഭര്‍ത്താവ്

ലക്‌നൗ : കുട്ടി ആണാണോ എന്നറിയാന്‍ ഏഴ്​ മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച്‌ ഭര്‍ത്താവ്. ഉത്തര്‍പ്രദേശ്​ ബുഡോനിലെ നേക്​പൂരില്‍ ശനിയാഴ്​ചയായിരുന്നു ക്രൂര സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ 35കാരിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഭര്‍ത്താവ് പന്നാലാല്‍ എന്നയാളെ അറസ്റ്റ് ചെയ്തു.

Also read : ഡാര്‍ക് വെബ്ബിലൂടെ പാക് ഭീകരരുമായി രഹസ്യങ്ങൾ കൈമാറി ; കൂടുതൽ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകും ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഇയാള്‍ക്ക് അഞ്ചുപെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായി. ആറുമാസം കഴിഞ്ഞു ഏഴാം മാസമായപ്പോൾ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ വയര്‍ കീറുകയായിരുന്നു. ആണ്‍കുഞ്ഞ്​ പിറക്കണമെന്ന്​ പന്നാലാല്‍ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗര്‍ഭപാ​ത്രത്തില്‍ ആണ്‍കുഞ്ഞാണോ ഉള്ളതെന്നറിയാനാണ്​ അയാള്‍ വയര്‍ കീറിയതെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button