Latest NewsNewsInternational

ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ലഹരി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം : 14 പേര്‍ അറസ്റ്റില്‍

കൊച്ചി : ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ലഹരി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നെട്ടൂര്‍ സ്വദേശി ഫഹദ് ഹുസൈന്‍(19) മരിച്ച സംഭവത്തില്‍ 14 പേര്‍ പിടിയിലായി. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ രണ്ടു പേരുമാണ് പിടിയിലായത്.

read also :ബലാത്സംഗ കേസിലെ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം പ്രബല്യത്തില്‍

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ ഇവരെ ഉപയോഗിച്ച് തെളിവെടുക്കേണ്ടതിനും വാഹനങ്ങള്‍ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

കൊലപാതക കേസില്‍ ആലപ്പുഴ കലവൂര്‍ ലക്ഷ്മീനിവാസ് നിധിന്‍ രാജഗോപാല്‍(24), ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍(25), നെട്ടൂര്‍ മുള്ളന്‍കുഴിയില്‍ റോഷന്‍ ചാര്‍ളി(30), മരട് തട്ടത്തില്‍ ജീവന്‍ ജയന്‍(32), നെട്ടൂര്‍ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയന്‍(33), മരട് കൊറ്റേഴത്ത് വര്‍ഗീസ് ജോണ്‍(24), കുമ്പളം കളപ്പുരയ്ക്കല്‍ ഫെബിന്‍ റാഫേല്‍(34), കുണ്ടന്നൂര്‍ ത്രിപ്പടത്ത് നിഷാദ് ഷാജി(21), കുണ്ടന്നൂര്‍ പാറശ്ശേരി നിവിന്‍ ചന്ദ്രന്‍(24), കുണ്ടന്നൂര്‍ പാടത്തറ രാഹുല്‍ കൃഷ്ണ(25), കുമ്പളം കാര്‍ത്തിക ശങ്കരനാരായണന്‍(35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരന്‍(32) എന്നിവരും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതിന് സൗത്ത് പറവൂര്‍ ചിറ്റേഴത്ത് പ്രമോദ് കുട്ടന്‍(28), മരട് തുരുത്തി ടെംപിള്‍റോഡ് കല്ലറയ്ക്കല്‍ കെ.ജെ. ജെഫിന്‍ പീറ്റര്‍(23).എന്നിവരും അറസ്റ്റിലായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button