തിരുവനന്തപുരം: തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതെന്നും ഇത് അതീവ ഗൗരവതരമെന്നും ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എത്തിയിരിക്കുന്നത്.പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. നയതന്ത്ര പാഴ്സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.
ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് നടത്തിയ ചോദ്യം ചെയ്യലില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും മുന്‍ അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം മുന്‍കൂട്ടി അറിയിക്കാതെയെത്തിയ ഇവര്‍ സാമ്പത്തിക ഇടപാടുരേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നാണു വിവരം.
Post Your Comments