മലപ്പുറം : മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലാബിൽ കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി. വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിക്കുന്ന അർമ ലബോറട്ടറിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചെതെന്ന് ചൂണ്ടിക്കാട്ടിയ ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും കണ്ടെടുത്ത ശേഷം ലാബ് അടച്ച്പൂട്ടി സീൽചെയ്തു. ഉടമയ്ക്കെതിരെ കേസെടുത്തു . കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങി.
ഈ മാസം 14 -നാണ് തൂത സ്വദേശിയായ വ്യക്തി കോവിഡ് പരിശോധനക്കായി അർമ ലബോറട്ടറിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്‍ നിന്ന് സ്വീകരിച്ച സ്രവം കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോററ്ററിക്ക് പരിശോധനക്കയക്കാതെ നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു ലബോറട്ടറി ഉടമ സുനില്‍ സാവത്ത് ചെയ്തത്.
പരിശോധനഫലമെന്ന നിലയില്‍ പണം ഈടാക്കുകയും ചെയ്തു. എന്നാൽ തൂത സ്വദേശിക്ക് കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കോവിഡ് രോഗിയുടെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്.
Post Your Comments