Latest NewsMollywoodNewsEntertainment

റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല; മന്യയെ വിമര്‍ശിച്ച്‌ രേവതി

താങ്കള്‍ക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്കേപിസം മാത്രമാണ്.

വാസു അണ്ണനും കുടുംബവും എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ ട്രോളിനെതിരെ വീണ്ടും നടി രേവതി സമ്പത്ത്. 2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കുഞ്ഞിക്കൂനനില്‍ സായികുമാര്‍ അവതരിപ്പിച്ച ക്രൂരനായ വില്ലനും നായിക മന്യയും വിവാഹിതരായെന്ന രീതിയില്‍ പുറത്ത് ഇറങ്ങിയ ട്രോള്‍ അശ്ലീലമാണ് പങ്കുവയ്ക്കുന്നതെന്ന വിമര്‍ശനവുമായി നടി രേവതി സമ്പത്ത് രംഗത്ത് എത്തിയിരുന്നു. ഇത്തരം ട്രോളിനോട് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച മന്യ പ്രതികരിച്ച ശൈലിയെ വിമര്‍ശിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് രേവതി. തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി തന്‍്റെ വിമര്‍ശനം വ്യക്തമാക്കിയിരിക്കുന്നത്.

read also: പല വിവാഹങ്ങളും മുടങ്ങി പോകുകയാണ് ; കാരണം തുറന്നു പറഞ്ഞ് നടി സുചിത്ര

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സിനിമയില്‍ ഒത്തിരി കഥാപാത്രങ്ങള്‍ അഭിനയിച്ച അനുഭവസമ്ബത്തുള്ള നടിയാണ് മന്യ.
പക്ഷേ ഇത്രയും അഭിനയസമ്ബത്തുള്ള താങ്കള്‍ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണ്.

എന്‍്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കാത്തതുകൊണ്ടും എനിക്കൊന്നും അതില്‍ ചെയ്യാനില്ലാത്തതുകൊണ്ടും ഞാനിതിനെ സിംപിള്‍ ആയി എടുക്കുന്നു എന്നാണ് താങ്കള്‍ പറയുന്നത്. ഇതിലൊരു പ്രശ്നമുണ്ടെന്നും ഞാന്‍ അതില്‍ നിസ്സഹായയാണെന്നും താങ്കള്‍ പറയാതെ പറയുന്നുണ്ട്. താങ്കളുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല താങ്കളുടെ സിനിമകള്‍ ഒതുങ്ങുന്നത്. സിനിമ എത്രയോ മനുഷ്യരുടെ ഭൗതിക-വൈകാരിക ഇടങ്ങളെ സ്വാധീനിക്കുന്ന കലയാണ്. താങ്കള്‍ക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്കേപിസം മാത്രമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കില്‍ തന്നെ ഒരു കലാകാരി എന്ന നിലയില്‍ താങ്കളുടെ കടമ നിര്‍വ്വഹിക്കപ്പെട്ടേനെ.

പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കള്‍ക്ക് ഇതില്‍ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്. റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല. ഹാഷ് ടാഗില്‍ troll , comedy എന്നൊക്കെ വെച്ചാലും അത് കോമഡിയാകില്ല.

read also:”അവർ റേപ്പിസ്റ്റുകൾ തന്നെയാണ്…അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ” വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലത്തെക്കുറിച്ച് നടി രേവതി സമ്പത്ത്

രണ്ടാമത്തെ പടത്തില്‍ Me and My Hubby watching Vasu Anna’s scary love story എന്നാണ് ക്യാപ്ഷന്‍. പീഢനത്തെ പ്രണയമാക്കാന്‍ ശ്രമിക്കുന്നതും Scary Love Story ആക്കി മാറ്റാനും ശ്രമിക്കുന്നത് എത്രമാത്രം മനുഷ്യവിരുദ്ധമാണ്. ശെരിക്കും ഞെട്ടിപ്പോയി. ‘Love Story’ എന്ന് കേട്ടിട്ടും നിങ്ങള്‍ക്ക് ഇപ്പോഴും ഇതിനെ ന്യായീകരിക്കാന്‍ തോന്നുന്നുണ്ടോ?

ഇത് പറയുമ്ബോള്‍ നടിയെ പറഞ്ഞു, ട്രോളിനെ സീരിയസാക്കി എന്നൊക്കെ പറയുന്നതിനു മുമ്ബേ ആലോചിക്കുക നിങ്ങളുടെ ഓരോ തമാശയും എത്രമാത്രം സമൂഹത്തിന്‍്റെ റേപ്പ് കള്‍ച്ചറിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന്. തന്‍്റെ സൃഷ്ടി ഉദ്ദേശ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകുമ്ബോള്‍ അതിനെ ലൈറ്റാക്കി പോട്ടേന്ന് ന്യായീകരിക്കലാണ് കലാകാരന്‍്റെ ഭൗത്യമെങ്കില്‍ അത്തരം വീഢിത്തങ്ങളെ താങ്ങാന്‍ സാധിക്കുകയില്ല.

നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങള്‍ക്ക് എന്ന് ചോദിക്കുന്നവരോടാണ്,

നടിക്കില്ലെങ്കിലും ആര്‍ക്കില്ലെങ്കിലും സ്വന്തം നിലപാട് പറയുകയെന്നത് ഒരു പൗരന്‍്റെ അവകാശമാണ്. അതിന് ഞാന്‍ എന്ത് ചെയ്യുന്നു എന്നതു പോലും ആരുടെയും കാര്യമല്ല. ഒരു സിനിമ എന്നത് അത് സൃഷ്ടിക്കുന്നവരും എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും ഉള്‍പ്പടെ എല്ലാവരും ചേരുന്നതാണ്. ആ കഥാപാത്രത്തിന്‍്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എല്ലാവരും ബാധ്യസ്ഥര്യമാണ്. ഒരു പൗരനെന്ന നിലയില്‍ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. അതൊന്നും ആരുടെയും ഔദാര്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button