News

അതെന്താ വിനീത് ശ്രീനിവാസാ, സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?: ഹൃദയത്തിലെ പാട്ടിനെതിരെ വിമർശനവുമായി രേവതി സമ്പത്ത്

കോഴിക്കോട്: വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന ഗാനത്തിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി രേവതി സമ്പത്ത്.

സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ എടുത്തുകളയേണ്ടതുണ്ടെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രേവതി പ്രതികരിച്ചു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ??
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പിഎച്ച്ഡി ഉള്ളവരാടോ.’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button