ErnakulamKeralaNattuvarthaLatest NewsNews

മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല, ഗതികേടാണ്, ഗംഭീരം എന്ന് പറയാൻ മനസില്ല

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന് പ്രഖ്യാപിക്കുമ്പോള്‍ നിലപാടല്ല മറിച്ച് ഗതികേട് ആണെന്ന എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാന്‍ മനസില്ലെന്ന് രേവതി സമ്പത്ത് പറഞ്ഞു.

ഒരു സ്ത്രീ അവള്‍ക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോള്‍ ഒരു സമൂഹം എന്നരീതിയില്‍ ചേർത്തുപിടുക്കാൻ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക്‌ എല്ലാവിധ പിന്തുണയും സ്നേഹവും കൊടുക്കുക എന്നതാണെന്നും രേവതി പറഞ്ഞു. എന്നാല്‍ ഈ ഗതികെട്ട സമൂഹം നിന്ന നില്‍പ്പില്‍ യൂ ടേണ്‍ എടുക്കലില്‍ വിദഗ്ദ്ധരാണെന്നും രേവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗ്രീന്‍ സിഗ്‌നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രമാണെന്നും പ്രഹസനങ്ങള്‍ കൊണ്ടുള്ള ഐക്യദാര്‍ഢ്യം ഒരു മാതൃക ആക്കരുതെന്നും രേവതി പറഞ്ഞു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബിന്ദു അമ്മിണിക്ക്​ വീണ്ടും പോലീസ് സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി

എക്കാലവും എല്ലായിപ്പോഴും സർവൈവർ സെന്റെർഡ് ആയ സമൂഹം ഒരു മാതൃകയാണ്. ഉള്ളിൽ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. നടിയുടെ(സർവൈവർ) കൂടെ ഐക്യദാർഢ്യം ഇപ്പോൾ പല ആക്ടേഴ്‌സും പങ്കുവെക്കുന്നതിൽ സന്തോഷം,വളരെ അഭിനന്ദിക്കുന്നു. മറുവശത്ത്, വേറൊരു കാര്യം പറയാതെ വയ്യ. ഒരു സ്ത്രീ അവൾക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോൾ ഒരു സമൂഹം എന്നരീതിയിൽ അഥവാ സഹജീവികൾ എന്ന രീതിയിൽ ചേർത്തുപിടുക്കാൻ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക്‌ എല്ലാവിധ പിന്തുണയും സ്നേഹവും കൊടുക്കുക എന്നതാണ്.

ഏതൊരു സർവൈവറും അർഹിക്കുന്ന ഒരു കാര്യം ആണത്. എന്നാൽ ഈ ഗതികെട്ട സമൂഹം അങ്ങനെയല്ല. നിന്ന നിൽപ്പിൽ യൂ ടേൺ എടുക്കലിൽ വിദഗ്ദ്ധരാണ്. ഈ പറയുന്ന രീതി ഇവിടെ ഒരു സർവൈവറിന് മേലും ഇല്ല, എന്നാൽ അതൊന്നും നോക്കാതെ തന്നെ സ്വന്തമായി പോരാടുന്ന സർവൈവേഴ്‌സ് ആണ് ഭൂരിഭാഗത്തിന് മേലും. അവരുടെ ആദ്യ കാലങ്ങളിലോ, അവർ കഠിനമായ വിചാരണകളിൽ കടന്നുപോയപ്പോഴോ, വർഷങ്ങൾ നീണ്ട മാനസിക വേദനയിൽ ആഴ്ന്നുപോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് “with you”എന്ന് പ്രഖ്യാപിക്കുമ്പോൾ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാൻ മനസില്ല.

‘കേഡറും സെമി കേഡറും’ കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്: വി മുരളീധരൻ

ഗ്രീൻ സിഗ്നൽ കാണുമ്പോൾ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാർഢ്യം ഒരു കുമിള മാത്രമാണ്. പ്രഹസനങ്ങൾ കൊണ്ടുള്ള ഐക്യദാർഢ്യം ഒരു മാതൃക ആക്കരുത്/ആക്കിമാറ്റരുത് എന്നാഗ്രഹിക്കുന്നു. പോരാട്ടങ്ങളുടെ വേദനകളെ കളിയാക്കുന്നതിനു തുല്യമാണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button