കൊച്ചി: തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച പതിനാലു വ്യക്തികളുടെ പേര് നടി രേവതി സമ്പത്ത് ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ് രംഗത്തെത്തി. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് രേവതി പുറത്തുവിട്ട ലിസ്റ്റിലെ ആരോപണവിധേയൻ കൂടിയായ അഭിൽ ദേവ് സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനു കോളജിൽ നിന്നും പുറത്തക്കപ്പെട്ടയാളാണ് രേവതിയെന്നു ആരോപിച്ചിരുന്നു. തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേവതി ഇപ്പോൾ.
പേപ്പർ കഷ്ണങ്ങൾ അഭിൽ ദേവ് പ്രസ്സിൽ നിന്നും സർട്ടിഫിക്കേഷൻ ചെയ്ത് ദിലീപിന്റെ ഒഫീഷ്യൽ പേജ് വഴി കൂടി പുറത്ത് വിടണം എന്നു പരിഹസിക്കുകയാണ് രേവതി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അഭിൽ ദേവിനെ രേവതി പരിഹസിച്ചത്.
read also: മലയാളത്തിന്റെ പ്രിയനടൻ മണി മായമ്പിള്ളി അന്തരിച്ചു
കുറിപ്പ് പൂർണ്ണം
അഭിൽ ദേവും അങ്ങേർടെ സദാചാര ടീമും അറിയുവാൻ,
ഞാൻ കുറച്ച് നാൾ നവോദയ ഡെന്റൽ കോളേജിലും ഉണ്ടായിരുന്നു.നിങ്ങളും നിങ്ങടെ അന്വേഷണസംഘവും ഇതറിഞ്ഞില്ല എന്ന് തോന്നുന്നു. ഓർമിപ്പിച്ചേക്കാം എന്ന് കരുതി. അതേ ഈ ന്വോം തന്നെയാണ് അവിടെയും ഉണ്ടായിരുന്നത്. ചിലപ്പോൾ, പല ഇടങ്ങളിൽ പല ഭാവങ്ങളിൽ ഇനിയും ന്വോം പ്രത്യക്ഷപ്പെടും. ചൈനയിൽ നിന്നും അഭിൽ ദേവും ടീമും വണ്ടി കയറി കർണാടക ഭാഗത്ത് എത്തണം എന്ന് അറിയിപ്പിക്കുന്നു.വേണേൽ കൂടെ ആ റിപ്പോർട്ടർ ലൈവിനെയും കൂട്ടിക്കോളൂ.
ഇനി ശിഷ്ട കാലം അവിടെ അങ്ങട് കൂടുക. പേപ്പർ കഷ്ണങ്ങൾ അഭിൽ ദേവ് പ്രസ്സിൽ നിന്നും സർട്ടിഫിക്കേഷൻ ചെയ്ത് ദിലീപിന്റെ ഒഫീഷ്യൽ പേജ് വഴി കൂടി പുറത്ത് വിടണം എന്നാണ് ആഗ്രഹം. ഒമർ ലുലു, ദിലീപ്, സിദ്ദിഖ്, ഇടവേള ബാബു അങ്ങനെ..അതാണല്ലോ അതിന്റെ ഒരു ഇത്.
നിലവാരം മറന്ന് പോകരുത് മിസ്റ്റർ അഭിൽ…!!
ഞാൻ നേരത്തേ കംപ്ലയിൻ്റ് കൊടുത്തിട്ടുള്ളത് അറിയാതെയാണ് ഓരോന്നും പൊക്കി പിടിച്ച് വരുന്നതെന്ന് മനസ്സിലാകുന്നുണ്ട്. പ്രചരണസേനയേയും തെറിവിളിസേനയേയും കാണേണ്ട രീതിയിൽ തന്നെ കാണുന്നുണ്ട്. ഇങ്ങനെ പലതും പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ജീവിതത്തിൽ പല തരത്തിലേറ്റ മുറിവുകളെപ്പറ്റി വിളിച്ചു പറയാൻ തീരുമാനിച്ചത്. ഇനി മരിച്ചുപോയാലും എനിക്ക് ഒരു ചുക്കുമില്ല. പിന്നെ ഒന്നൂടെ ഓർത്തോളു, ഒരു ശബ്ദമുയരുമ്പോൾ മറ്റ് ചില നിശബ്ദതകളും കൂടെ ഭേദിക്കപ്പെടും. ഈ അവസാനം പറഞ്ഞത് മറ്റാർക്ക് മനസിലായില്ലെങ്കിലും താങ്കൾക്ക് മനസിലാകും എന്നു പ്രതീക്ഷിക്കുന്നു.
ഇങ്ങൾക്ക് പറ്റിയ ഒരു കിടു പ്രസ്ഥാനം ഇവിടെ ഉണ്ട്, നിങ്ങൾ അറിയാതെ പോകരുത് മിഷ്ടർ അഭിൽ ദേവ്. അഭിൽ ദേവ് എന്ന വ്യക്തിക്ക് അത് വലിയ നഷ്ടം ആകും.”All kerala mens association”,, ഇങ്ങൾ അവിടുത്തെ പ്രസിഡന്റ് ആകണം കുറഞ്ഞ പക്ഷം. ഇപ്പോൾ ഇരിക്കുന്നവനെ എടുത്ത് കളഞ്ഞിട്ട് നിങ്ങൾ ആകുക. നിങ്ങളെ പോലുള്ളവരെയാണ് ശരിക്കും ആ പ്രസ്ഥാനത്തിന് ആവശ്യം.
ഈ വിഷയത്തിലുള്ള കൂടുതൽ പ്രതികരണം വരുന്ന ദിവസങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഡീറ്റെയിലായി തന്നെ.
തിങ്കളാഴ്ച്ച ബാക്കി പറയാം.
അപ്പോൾ ഓക്കേ ബൈ.
Post Your Comments