ErnakulamLatest NewsKeralaNattuvarthaNews

ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു: രേവതി

കൊച്ചി: പീഡന ആരോപണം നേരിടുന്ന നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ശ്രീകാന്ത് വെട്ടിയാറിനെതിരെ കഴിഞ്ഞ ദിവസം വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി നടി രേവതി സമ്പത്ത് രംഗത്ത് വന്നത്.

‘ശ്രീകാന്ത് വെട്ടിയാര്‍ ‘എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് രേവതി സമ്പത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ കൊല്ലം തനിക്കുവന്ന ഒരു സ്ത്രീയുടെ കോളില്‍ നിന്ന് ശ്രീകാന്ത് വെട്ടിയാര്‍ ആ സ്ത്രീയെ എത്ര മാത്രം അബ്യൂസ് ചെയ്തു എന്ന് വേദനയോടെ അറിഞ്ഞുവെന്ന് രേവതി പറയുന്നു.

പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ അബ്യൂസ് ചെയ്യുന്നതെന്നും ശ്രീകാന്ത് വെട്ടിയാര്‍മാരെയുള്ളൂ ചുറ്റിലുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.യുവതിയുടെ മീ ടു ആരോപണം ഉയർന്നതിന് പിന്നാലെ നിരവധി പേർ ശ്രീകാന്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച

“ശ്രീകാന്ത് വെട്ടിയാർ “എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു.
അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി.ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു.സർവൈവർ ആണവൾ, ധീരയാണവൾ.

ഈ വെട്ടിയാർ എന്ന് പറയുന്ന മൈ.. ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും(ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവിൽ അബ്യൂസ് ചെയ്യുന്ന ‘ഗോകുൽ ‘എന്ന ഒരുത്തന്റെ പേര് ഞാൻ പറഞ്ഞിരുന്നു )പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button