Latest NewsNewsInternational

ചൈനീസ് കമ്പനിയുടെ നിരീക്ഷണം : വിഷയങ്ങള്‍ വിലയിരുത്തി റിപ്പോർട്ട് നല്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി സർക്കാർ

ചൈനീസ് കമ്പനിയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച്
റിപ്പോർട്ട് നല്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി കേന്ദ്രസർക്കാർ .രാജ്യത്തെ 10,000ത്തിലധികം വ്യക്തികളും സംഘടനകളും ചൈനീസ് കമ്പനിയുടെ നിരീക്ഷണത്തിലെന്ന് ഇന്നലെ റിപ്പോർട്ട് വന്നിരുന്നു .

Read Also : സ്വര്‍ണക്കടത്തു കേസ് : സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും 

ചൈനീസ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ഷെൻഹായ് ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ട്. ചൈനയുടെ തെക്കു-കിഴക്കൻ നഗരമായ ഷെൻഹുവ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം. കേന്ദ്ര സർക്കാർ, പ്രതിപക്ഷ പാർട്ടികൾ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, കായിക താരങ്ങൾ, സാംസ്കാരിക നായകന്മാർ തുടങ്ങിയവരെയാണ് ഷെൻഹായ് ലക്ഷ്യമിടുന്നത്.

ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം? തെളിവുകൾ പുറത്ത് വിട്ട് ശാസ്ത്രജ്ഞർ 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ‚പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്നാഥ് സിങ്, ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കുടുംബവും, മമത ബാനർജി, ഉദ്ധവ് താക്കറെ, അശോക് ഗെലോട്ട്, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ലോക്പാൽ ജസ്റ്റിസ് പി സി ഘോഷ്, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ജി സി മർമ്മു, രത്തൻ ടാറ്റ, ഗൗതം അഡാനി എന്നിങ്ങനെ 10,000ത്തിലധികം ഇന്ത്യക്കാർ നിരീക്ഷണ പട്ടികയിലുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ‍ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. 15ഓളം മുൻ കരസേന, നാവിക സേന മേധാവികൾ, വ്യവസായ പ്രമുഖർ, ന്യായാധിപന്മാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button