Latest NewsNewsIndia

രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം : മുസ്ലീങ്ങളാകുന്നില്ലെങ്കില്‍, അവര്‍ നരകത്തീയില്‍ കത്തിയെരിയും : മൗലാന കലിം സിദ്ധിക്കിയുടെ വിവാദ പ്രസ്താവന ആളിക്കത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം, മുസ്ലീങ്ങളാകുന്നില്ലെങ്കില്‍, അവര്‍ നരകത്തീയില്‍ കത്തിയെരിയും. വിവാദ പ്രസ്താവനയുമായി സക്കാത്ത് ഫൗണ്ടേഷന്‍ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കി . സൗദി അറേബ്യന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് കലിം സിദ്ധിക്കി ഹിന്ദുക്കള്‍ക്കെതിരെ ശത്രുത വളര്‍ത്തുന്ന രീതിയില്‍ പരസ്യമായി സംസാരിച്ചത്. ഇന്ത്യയില്‍ ദിവസേന ഒരു ലക്ഷത്തി അന്‍പത്തിനാലായിരം പേര്‍ മരിക്കുന്നു എന്ന് സിദ്ധിക്കി പറയുന്നു. അതില്‍ ഒരു ലക്ഷത്തി ഇരുപതിനാലായിരം പേരും നരകത്തില്‍ വെന്തെരിയാനാണ് പോകുന്നത്. കാരണം അവര്‍ അമുസ്ലീങ്ങളായി ആണ് മരിയ്ക്കുന്നത്.

read also : മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ; ടി വി പ്രോഗ്രാമിന് സുപ്രീം കോടതി വിലക്ക്

രാമനും അല്ലാഹുവും ഒന്നല്ല എന്ന് സിദ്ദിഖി ഉറപ്പിച്ചു പറയുന്നു. ഖുറാന് മാത്രമേ മനുഷ്യരെ നരകത്തീയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ. കാരണം ഇസ്ലാം മാത്രമാണ് ഒരേയൊരു സത്യമതം. ഹിന്ദുക്കളെ മതം മാറ്റുന്നത് അവരെ സഹായിക്കാനാണ്. മരിച്ചു പോയവരുടെ പേരിനു മുമ്പില്‍ ‘സ്വര്‍ഗീയ’ എന്ന് ചേര്‍ക്കുന്ന ഹിന്ദുക്കളുടെ രീതിയെ അദ്ദേഹം പരിഹസിക്കുന്നു. വിഡ്ഡികളും, വിവരമില്ലാത്തവരുമായ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് വരുടെ കൂടെയുള്ള മരിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ നരകത്തീയില്‍ വേവുകയാണ് ചെയ്യുക, കാരണം അവര്‍ മുസ്ലീങ്ങളല്ല എന്നതു തന്നെ. ഇതാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button