തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാന്‍ വിതരണം ചെയ്തതിൽ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാല്‍ മതിയെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാനും റംസാന്‍ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരില്‍ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഒന്നും സ്വീകരിച്ചിട്ടില്ല. റംസാന്‍ കിറ്റ് വിതരണത്തില്‍ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകള്‍ ശുദ്ധമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
Read also: കോവിഡ് വാക്സിന്‍ ഈ വര്‍ഷം തന്നെ എത്തിക്കാനുള്ള നീക്കവുമായി അമേരിക്ക
അതേസമയം യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധങ്ങള്‍ക്കിടെ ജലീല്‍ ഇന്നലെ വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും തലസ്ഥാനത്തെത്തി. ജലീലിന്റെ യാത്രയില്‍ വഴിനീളെ പ്രതിഷേധമുണ്ടായിയിരുന്നു. തൃശൂര്‍ പാലിയേക്കരയില്‍ മന്ത്രി ജലീലിന്റെ വാഹനവ്യൂഹത്തിന് മുന്‍പിലേക്ക് ചാടി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
Post Your Comments