വാഷിംഗ്ടൺ: കോവിഡ് വാക്സിന്‍ ഈ വര്‍ഷം തന്നെ എത്തിക്കാനുള്ള നീക്കവുമായി അമേരിക്ക. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഫൈസര്‍ ആണ് വാക്സിന്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ വാക്സിന്‍ നിര്‍മ്മാണം ആരംഭിച്ചു. ഇതിനകം തന്നെ ലക്ഷക്കണക്കിന് ഡോസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വാക്സിന്‍ തയ്യാറാകുമെന്ന് കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല സിബിഎസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.നിലവില്‍ അമേരിക്കയില്‍ ഫൈസര്‍ മൂന്നാം ഘട്ട പരീക്ഷണമാണ് നടത്തുന്നത്.
Read also: നാട്ടിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചെത്താം
വിവിധതരം ആളുകളില്‍ നിന്നും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ വിപുലീകരിക്കുമെന്ന് കഴിഞ്ഞദിവസം ഫൈസര്‍ പറഞ്ഞിരുന്നു. 30,000 ത്തോളം പേരെ പരീക്ഷണത്തിന് വിധേയരാക്കാനായിരുന്നു പ്രാരംഭ പദ്ധതി. അടുത്ത ആഴ്ചയോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
Post Your Comments