Latest NewsKeralaNews

സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും: കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ലോക്കറില്‍ നിന്ന് എടുത്തതെന്താണെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിൽ. സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മകന് കമ്മീഷന്‍ ലഭിച്ചത് മന്ത്രി ജയരാജന്‍ അറിയാതെയല്ല. കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയത് എന്താണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Read also: സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ട് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു: അതിൽ തെറ്റെന്താണെന്ന് കെ.ടി.ജലീൽ

ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പുവിവരങ്ങളാണ് പുറത്തു വരുന്നത്. കൊള്ളക്കാരുടെ ഭരണം അവസാനിക്കാന്‍ സമയമായി. ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാന്‍ വേണ്ടി അല്ല, സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോ എന്ന അന്വേഷണം ആയിരുന്നു. കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോ ആണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പതിവ് പോലെ മടിയില്‍ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറയാന്‍ ഒരു വാര്‍ത്ത സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. ഇവര്‍ എന്ത് തട്ടിപ്പ് ആണ് നടത്താത്തത് എന്ന് അന്വേഷിക്കല്‍ ആകും കേന്ദ്ര ഏജന്‍സികള്‍ക്ക് എളുപ്പമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button