തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യം ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നീക്കം. എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി വാങ്ങാനുള്ള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി കാട്ടണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുഖ്യമന്ത്രിയെ കൂടി പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
കേന്ദ്ര ഏജന്‍സി മന്ത്രിയെ ചോദ്യം ചെയ്തതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ തന്നെ രാജി ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നു. തലയില്‍ മുട്ടിണ്ടാണ് മന്ത്രി ചോദ്യം ചെയ്യലിനെത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പരിഹാസം.
മുഖ്യമന്ത്രിയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കെ.ടി ജലീലിനെ അന്യായമായി സംരക്ഷിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫ് നീക്കം. മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു. സമാനമായ രീതിയില്‍ സ്വര്‍ണകടത്ത് കേസിലും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് യു.ഡി.എഫിന്‍റെ കുറ്റപ്പെടുത്തല്‍.
Post Your Comments