തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീല്‍ പലനാള്‍ കള്ളന് ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈ ശുദ്ധമാണെന്നും പറഞ്ഞ ജലീല്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെന്ന നുണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വിദേശ എംബസികളുമായി മന്ത്രിമാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ സ്വാതന്ത്ര്യമില്ലാത്തപ്പോൾ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടതും സഹായം സ്വീകരിച്ചതും ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയാറാകണം. സമൂഹത്തോട് പച്ചക്കളം പറയുകയും അതിനെ ന്യായീകരിക്കാന്‍ ശ്രിക്കുകയുമാണ് മന്ത്രി കെ.ടി. ജലീല്‍. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന വ്യക്തിയാണ് മന്ത്രി. അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments