KeralaLatest NewsNews

മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല: സ്വപ്‌നയുമായുള്ള ബന്ധത്തെക്കുറിച്ചും കെ ടി ജലീൽ

കൊച്ചി: മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും അവ തിരിച്ചയക്കാന്‍ തയ്യാറാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ മന്ത്രി കെ.ടി ജലീല്‍. സ്വപ്‌ന സുരേഷ് അടക്കമുളളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. സ്വ‌പ്‌നയോട് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇത്തരം ബന്ധങ്ങള്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധത്തില്‍ അസ്വാഭാവികതയില്ല. പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച്‌ തനിക്ക് അറിവില്ലായിരുന്നു എന്നും ജലീല്‍ വ്യക്തമാക്കി.

Read also: നാടെങ്ങും തന്റെ രാജിക്കായി പ്രതിഷേധ പരമ്പര അരങ്ങേറുമ്പോൾ ‘ചോറൂൺ’ നടത്തി മന്ത്രി ജലീൽ

ണ്ടര മണിക്കൂറോളമാണ് ജലീലിനെ എന്‍ഫോ‌ഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, സ്വപ്‌നയടക്കം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിക്കുള്ള പരിചയം, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യംചെയ്യല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button