ലക്നൗ : ലൗ ജിഹാദിനിരയായ വരാണസി സ്വദേശിനിയായ മോഡൽ പൂജ ആത്മഹത്യ ചെയ്തു.
ലഖ്‌നൗവിലെ മുഹമ്മദ് അഫ്താബ് സിദ്ദിഖിയെയാണ് പൂജ വിവാഹം കഴിച്ചത് . വിവാഹം കഴിയുന്നതിനു മുൻപ് മോഡലിംഗ് ചെയ്തിരുന്ന പെൺകുട്ടിയോട് വിവാഹ ശേഷം പുറത്തിറങ്ങരുതെന്ന് അഫ്താബിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു .
അഞ്ചു നേരം നിസ്ക്കരിക്കണമെന്നും , സ്വന്തം വിശ്വാസങ്ങൾ ഉപേക്ഷിച്ച് ഇസ്ലാം മതംസ്വീകരിക്കണമെന്നും നിർബന്ധിച്ചിരുന്നു . ഇതിനു ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു പൂജ .
ഇസ്ലാം വിശ്വാസിയെ വിവാഹം കഴിച്ചെങ്കിലും പൂജ ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കുകയും , ക്ഷേത്രങ്ങളിൽ പോകുകയും ചെയ്തതിനെ തുടർന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു . ഇതാണ് ആത്മഹത്യയിൽ കലാശിച്ചത് .
അതേസമയം, ഇസ്ലാം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതിനു പിന്നാലെ ഭർത്താവിന്റെ കുടുംബം പെൺകുട്ടിയെ കൊലപ്പെടുത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments