വാഷിംഗ്ടണ്‍ ഡിസി: കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. അമേരിക്കയി വെസ്റ്റ് കോസ്റ്റിൽ പടർന്ന കാട്ടുതീയിൽ 15 പേരാണ് ഇതുവരെ മരണമടഞ്ഞത്. വടക്കൻ കാലിഫോണിയയിൽ മാത്രം ഇതുവരെ 10പേർ മരണപ്പെട്ടെന്നാണ് സ്ഥിരീകരണം. ഇതിൽ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. ഒറിഗണ്‍, വാഷിങ്ടണ്‍ സംസ്ഥാനങ്ങളിലും അഞ്ചോളം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം ആളുകളെയാണ് വീടൊഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
Also read : നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി : അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന
ഉയർന്ന താപനിലയും വീശിയടിക്കുന്ന കാറ്റും തീ കൂടുതൽ പടരാൻ കാരണമാകുന്നത്. രക്ഷാപ്രവർത്തനത്തിനും, തീയണയ്ക്കാനുമുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2 സംസ്ഥാനങ്ങളിലായി 43 ലക്ഷം ഏക്കർ ഭൂമി കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments