
ന്യൂയോർക്ക്: അമേരിക്കയില്‍ മകനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീ അറസ്റ്റില്‍. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇവര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ കൈയില്‍ നിന്നും കൊലപാതകം നടത്താന്‍ ഉപയോഗിച്ച അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട്.
2018ല്‍ രാമരാജു ഭര്‍ത്താവുമായി വിവാഹമോചിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിനൊപ്പമായിരുന്ന മകനെ മൂന്ന് ദിവസത്തെ അവധിആഘോഷിക്കാന്‍ സരിത ഡിസ്‌നിലാന്‍ഡിലേക്ക് കൊണ്ടുപോയിരുന്നു. ഡിസ്‌നിലാന്‍ഡിലെ സന്ദര്‍ശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ജീവനൊടുക്കാന്‍ വിഷം കഴിച്ച ഇവര്‍ തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
Post Your Comments