നടി മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പാണ് വരന്‍. മനസമ്മതം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മിയയും അഷ്‌വിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. അഷ്‌വിന്റെ സ്വദേശമായ എറണാകുളത്ത് വെച്ച് 2.30 നാണ് വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്.
ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ്.
Post Your Comments