മലയാളത്തിന്റെ പ്രിയ നടി മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരൻ. അശ്വിന്റെ വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
താരം കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളില്‍ ആണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഒരു ഷോപ്പിനുള്ളിൽ, പല തരങ്ങളിലുള്ള സാരികൾ അണിഞ്ഞു നോക്കുന്ന മിയയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായത്. മിയ വെഡ്ഡിങ് ഷോപ്പിങ് നടത്തുന്നു എന്ന തരത്തിലാണ് ചിത്രങ്ങള്‍ വൈറൽ ആകുന്നത്.
Post Your Comments